തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള അറിയിപ്പ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ ജീവനക്കാർ ഫോറം 12 അപേക്ഷകള്‍ ഇന്ന് ( 04/04/2024 ) നൽകേണ്ടതാണ്. പ്രിസൈഡിംഗ് , ഫസ്റ്റ് പോളിംഗ് ആഫീസര്‍മാരായി നിയമനം ലഭിച്ചിട്ടുളളവര്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സജ്ജമാക്കിയിട്ടുളള പോസ്റ്റല്‍ ബാലറ്റ് ഫെസിലറ്റേഷന്‍ സെന്ററിലാണ് അപേക്ഷകൾ ലഭ്യമാക്കേണ്ടത്.
പ്രിസൈഡിംഗ് , ഫസ്റ്റ് പോളിംഗ് ആഫീസര്‍മാർ ഒഴികെയുളള മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ഫോറം 12 അപേക്ഷ, നിയമന ഉത്തരവിന്റെ പകര്‍പ്പ്, ഇലക്ഷന് ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ഇലക്ഷന് വിഭാഗത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കില്‍ ഇന്നും ( 04/04/2024 ൦) , നാളെയുമായി ( 05/04/2024 )അപേക്ഷകൾ ലഭ്യമാക്കണമെന്ന് അസിസ്റ്റന്റ റിട്ടേണിംഗ് ഓഫീസറും ഇടുക്കി സബ് കളക്ടറുമായ ഡോ. അരുൺ എസ് നായർ അറിയിച്ചു.