Idukki വാര്‍ത്തകള്‍
റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണം

യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി. റെയിൽവേ സ്റ്റേഷനുകളിൽ തെരുവ്നായശല്യം പരിഹരിക്കാൻ ഫലപ്രദമായി നടപടി സ്വീകരിക്കണമെന്നും പിഎസ്സി ചെയർമാൻ കെ സി വേണുഗോപാൽ എംപി പറഞ്ഞു. പാലക്കാട് സ്റ്റേഷനിൽ ശുദ്ധജലത്തിൽ ഇ – കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ നിർദ്ദേശിച്ചെങ്കിലും നടപ്പാക്കിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. 96% സ്റ്റേഷനുകളിലും ശുചിമുറി സൗകര്യം അപര്യാപ്തമാണ്. കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പോലും വിശ്രമ കേന്ദ്രങ്ങളുടെയും പ്ലാറ്റ്ഫോം മേൽക്കൂരകളുടെയും കുറവുണ്ട്. അഞ്ചുവർഷത്തിനിടെ പാസഞ്ചർ അമിനിറ്റി ഗ്രാന്റിലെ 11,478 കോടി രൂപ ചെലവഴിച്ചിട്ടില്ല. 2023-24 കാലയളവിൽ മാത്രം ഏകദേശം 6,000 കോടി രൂപ ഉപയോഗിച്ചിട്ടില്ല.







































































































































