Idukki വാര്‍ത്തകള്‍
ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയുമായി ഗൂഗിളും

ജീവനക്കാർക്ക് സ്വയം പിരിഞ്ഞു പോകാനുള്ള പദ്ധതി യുഎസിനും ബ്രിട്ടനും പുറമേ അഞ്ച് രാജ്യങ്ങളിലേക്ക് കൂടി ഗൂഗിൾ വ്യാപിപ്പിച്ചു. കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്കാണ് പിരിയാൻ അവസരം നൽകുന്നത്.പരമാവധി 12 മാസത്തെ ശമ്പളം ആനുകൂല്യമായി നൽകും.
കഴിഞ്ഞ വർഷമാണ് യുഎസിലും ബ്രിട്ടനിലും ഗൂഗിൾ ഈ പദ്ധതി നടപ്പാക്കിയത്. എ ഐ മേഖലയിൽ കമ്പനി വൻ നിക്ഷേപം നടത്തുന്നതിനിടെയാണ് നീക്കം. ഗൂഗിളിന്റെ എ.ഐ. ഗവേഷണ വിഭാഗമായ ഡീപ് മൈൻഡിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റും 60,000 ജീവനക്കാരെ ഒഴിവാക്കാൻ ഇത്തരം പദ്ധതി പ്രഖ്യാപിച്ചിരുന്നു.








































































































































