50 രൂപയ്ക്ക് പെട്രോളുമായി കെ.എസ്.യു
നെടുങ്കണ്ടം: ഇന്ധനവില സെഞ്ച്വറി അടിപ്പിച്ച വിലയുടെ പകുതിയിലധികവും നികുതിയിനത്തില്‍ വാങ്ങുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന്റെ മുന്നില്‍ 50 രൂപക്ക് പെട്രോള്‍ നല്‍കി വേറിട്ട സമരം നടത്തി. ഇന്ധന വില മൂലം സമസ്ത മേഖലകളിലും വിലക്കയറ്റം ഉണ്ടായിരിക്കുകയാണ് കോവിഡ്കാലത്തെ ഈ കൊള്ളയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാര്‍ണമെന്നും നേതാക്കള്‍ ആവശ്യപെട്ടു. നെടുങ്കണ്ടം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കാന്‍ എത്തിയവര്‍ക്ക് 50 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കി കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുണ്‍ രാജേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ജെ.ജോമോന്‍ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സച്ചിന്‍ സണ്ണി, ശരത്ത് ഹരിഹരന്‍, ഗുരുകൃപന്‍, അലന്‍, വൈഷ്ണവ് രാജേഷ്, കെ.ആര്‍.രാമചന്ദ്രന്‍, അരുണ്‍ അരവിന്ദ്, അനില്‍ കട്ടുപാറ എന്നിവര്‍ പങ്കെടുത്തു.