പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരിശീലനം ഏപ്രിൽ 2 മുതൽ 4 വരെ


ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുളള ആദ്യഘട്ട പരിശീലന ക്ലാസ്സുകൾ ഉദ്യോഗസ്ഥർ നിലവിൽ ജോലിചെയ്യുന്ന എൽ എ സി കളിൽ ഏപ്രിൽ രണ്ട് മുതൽ നാല് വരെ നടത്തും.രാവിലെ ഒൻപത് മണി മുതൽ രണ്ട് സെക്ഷനുകളിലായാണ് ക്ലാസുകൾ നടത്തുക. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് തൊടുപുഴ ന്യൂമാൻ കോളേജിലും പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കുട്ടിക്കാനം മരിയൻ കോളേജിലും ഉടുമ്പൻചോല താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം,സർവ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അർബൻ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം നടത്തുക.