Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി
ഇ – പോസ് സംവിധാനത്തിലെ സെർവർ തകരാറിനെത്തുടർന്ന് സംസ്ഥാനത്താകെ ഇന്നലെ റേഷൻ വിതരണം നടന്നത് ഒരു മണിക്കൂർ മാത്രം.
ഇതോടെ ഇന്നലെ അവസാനിക്കേണ്ടിയിരുന്ന മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി.
ഞായറാഴ്ചയായതിനാൽ ഇന്നും സാധാരണ മാസത്തെ ആദ്യ പ്രവൃത്തി ദിനം അവധിയായതിനാൽ നാളെയും (ഏപ്രിൽ 1 ) റേഷൻ കടകൾ പ്രവർത്തിക്കില്ല.
ഇന്നലെ രാവിലെ കടകൾ പ്രവർത്തനം തുടങ്ങിയതു മുതൽ സെർവർ തകരാറും ആരംഭിച്ചു.