കാറിൽ കടത്തുകയായിരുന്ന 2.850 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡും, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇടുക്കി പനംകുട്ടി ഭാഗത്ത് വച്ച് KL 01 BL 4400 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.850 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ഇടുക്കി പഴയരിക്കണ്ടം സ്വദേശി മണപ്പാട്ട് വീട്ടിൽ ജോസഫ് മകൻ 36 വയസുള്ള റിൻസൺ എന്നയാളെ അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ട് കൊണ്ടുപോകുന്ന വഴിയാണ് പ്രതിയെ എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ രാജ്‌കുമാർ, അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സേവ്യർ, സിജുമോൻ, ലിജോ, ആൽബിൻ, ഷോബിൻ, ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഷാജി , ഷിജു,മണികണ്ഠൻ, ശശി.P.K, അശ്വതി എന്നിവർ പങ്കെടുത്തു.