കട്ടപ്പന ഇരട്ടയാർ റോഡിൽ ഗ്രാന്റ് ബസാർ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു


കട്ടപ്പന ഇരട്ടയാർ റോഡിൽ നയാര ഫ്യൂവൽ സ്റ്റേഷന് സമീപം കാളിയാനിൽ ആർക്കേഡിൽ ആണ് ഗ്രാൻഡ് ബസാർ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
പല ചരക്ക്, പഴം-പച്ചക്കറി, പാൽ ഉൽപ്പന്നങ്ങൾ, ബേക്കറി ഐറ്റംസ്, ജൂസ് – ഐസ്ക്രീം, ബേബി പ്രോഡക്റ്റ്സ്, ഗിഫ്റ്റ് ഐറ്റംസ്,പഠനോപകരണങ്ങൾ, ഹെൽത്ത് ആന്റ് ബ്യൂട്ടി ഐറ്റംസ്, പെറ്റ് ഐറ്റംസ്, ഇലട്രിക്കൽ ഐറ്റംസ്, ക്ലീനിംഗ് ഐറ്റംസ്, ഹോം കെയർ പ്രോഡക്റ്റ്സ്, ഫാസ്റ്റ് ഫുഡ് ഐറ്റംസ് തുടങ്ങി നിരവധി സാധനങ്ങളാണ് ഗ്രാൻഡ് ബസാറിൽ ഒരുക്കി ഇരിക്കുന്നത്.
ടൗണിന്റ് തിരക്ക് ഒഴിവാക്കി വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
ഗ്രാൻഡ് ബസാർ സൂപ്പർ മാർക്കറ്റിന്റ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി നിർവ്വഹിച്ചു.
മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് , നഗരസഭ കൗൺസിലർമാരായ രാജൻ കാലാച്ചിറ,ഷൈനി സണ്ണി ചെറിയാൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്എം.കെ തോമസിൽ നിന്ന് ചാക്കോച്ചൻ കാളിയാ നിൽ, ഏലിയാമ്മ കാളിയാനിൽ എന്നിവർ ആദ്യവിൽപ്പന സ്വീകരിച്ചു.
ഗുണമേന്മയുള്ള ഇന്ത്യൻ വിദേശ നിർമ്മിത ഉത്പ്പന്നങ്ങളോടൊപ്പം പ്രമുഖ ഓർഗാനിക് ബ്രാൻഡുകളുടെയും ഉൽപന്നങ്ങളും സ്ഥാപനത്തിൽ ലഭ്യമാണ്.
കാളിയാനിൽ ജാക്സൺ, ജെയ്സൺ എന്നി സഹോദരങ്ങളുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.