കേരള വണികവൈശ്യ സംഘം എൺപത്തിരണ്ടാം സംസ്ഥാന സമ്മേളനം 2024 മാർച്ച് 27 മുതൽ 30 വരെ തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് ഇടുക്കി ജില്ലാ ഭാരവാഹികൾ അറിയിച്ചു
കേരളവണി കവൈശ്യ
സംഘം എൺപത്തിരണ്ടാം സംസ്ഥാന സമ്മേളനം
2024 മാർച്ച് 27 മുതൽ 30 വരെ തിയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് ഇടുക്കി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർ , എം പി മാർ, എം എൽ എ മാർ , ഉൾപ്പടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും
OEC ആനുകൂല്യങ്ങൾ വിതരണം ചെയ്യുക ,ജാതി സെൻസസ് നടത്തുക, ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുക, 10 % സംവരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകളും വിവിധ സമ്മേളനങ്ങളും അവാർഡ് ദാനവും അനുമോദന ചടങ്ങും നടക്കും. 28 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും തുടർന്ന് പൊതുസമ്മേളനവും നടക്കുമെന്ന്
ഇടുക്കി ജില്ലാ പ്രസി ശിവരാമൻ ചെട്ടിയാർ, ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രദീപ് ഇലവുങ്കൽ, സജികുമാർ എന്നിവർ പറഞ്ഞു.