കട്ടപ്പന KSRTC ഡിപ്പോ നവീകരണങ്ങൾക്കുള്ള നടപടികകൾ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
സംസ്ഥാനത്ത് മികച്ച വരുമാനത്തിൽ പ്രവർത്തിക്കുന്ന KSRTC ഡിപ്പോകളിൽ ഒന്നായിരുന്നു കട്ടപ്പന ഡിപ്പോ
പ്രളയത്തിൽ മണ്ണിടിച്ചിൽ മൂലം ഡിപ്പോയുടെ ഓഫീസും വർക്ക് ഷോപ്പും തകർന്നിരുന്നു.
പ്രളയത്തിൽ തകർന്ന ഡിപ്പോ പുനരുദ്ധാരണത്തിന് കിഫ്ബി ഫണ്ട് 5 കോടി രൂപാ അനുവദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പരിസ്ഥിതി വകുപ്പ്പ്രദേശത്ത് നടത്തിയ പഠനത്തിൽ ഇവിടെ വീണ്ടും മണ്ണിടിച്ചിൽ സാധ്യത ഉണ്ടാകാൻ ഇടയുണ്ടന്നും വലിയ നിർമ്മാണങ്ങൾ നടത്തുവാൻ പാടില്ലന്നും അറിയിപ്പ് കിട്ടിയതോടെ ഡിപ്പോ നവീകരണം പ്രതിസന്ധിയിലായിരുന്നു.
ചെറുതോണി ഡിപ്പോ നിർമ്മാണത്തിനായി കട്ടപ്പനക്ക് അനുവദിച്ചിരുന്ന 5 കോടിയിൽ നിന്ന് 2 കോടി രൂപാ നൽകുകയും ചെയ്തു.
ബാക്കിയുള്ള 3 കോടി രൂപാ ഉപയോഗിച്ച് ജീവനക്കാർക്ക് താമസ സൗകര്യം, പാർക്കിംഗ് ഗ്രൗണ്ട് കോൺക്രീറ്റിംഗ് ,വർക്ക് ഷോപ്പ് തുടങ്ങിയ പ്രവത്തനങ്ങൾ നടത്തുന്നതിനാണ് ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഗതാഗത വകുപ്പ് മന്ത്രിയെ കട്ടപ്പന ഡിപ്പോയിൽ എത്തിച്ച് ഉന്നതതല യോഗം ചേരാമെന്നും
ഡിപ്പോയിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അതിന് ശേഷം അതിവേഗം ഡിപ്പോ നവീകരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്.