കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം.
കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം.
1844 ജൂൺ 6ന് സർ ജോർജ് വില്യംസ് ലണ്ടനിൽ ആരംഭിച്ച പ്രസ്ഥാനമാണ് യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ ഇന്ന് നൂറ്റി മുപ്പതിലധികം രാജ്യങ്ങളിലായി പതിനയ്യായിരത്തില ധികം യൂണിറ്റുകളും നാൽപ്പത്തിയഞ്ച് ദശലക്ഷത്തിലധികം അംഗങ്ങളും വൈഎംസിഎ-യ്ക്ക് ഉണ്ട്. യുവജനങ്ങളുടെ ഇടയിലും എക്യുമെനിക്കൽ രംഗത്തും പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് വൈഎംസിഎ.
വൈഎംസിഎ വേൾഡ് അലയൻസിൻ്റെ ആസ്ഥാനം ജനീവയും ഏഷ്യാ പസഫിക് അല യൻസ് വൈഎംസിഎ കളുടെ ആസ്ഥാനം ഹോങ്ങ് കോങ്ങും. നാഷ്ണൽ കൗൺസിൽ ഓഫ് വൈഎംസിഎ കളുടെ ആസ്ഥാനം ഡൽഹിയും കേരളത്തിലെ അഞ്ഞൂറിലധികം വരുന്ന വൈഎം സിഎ കൾ ഉൾക്കൊള്ളുന്ന സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണിൻ്റെ ആസ്ഥാനം ആലുവയുമാണ്. ഇന്ത്യയിലെ ആദ്യത്തെ വൈഎംസിഎ ആരംഭിക്കുന്നത് 1854-ൽ കൽക്കട്ടയിലാണ്. കേരളത്തിലെ ആദ്യത്തെ വൈഎംസിഎ 1873-ൽ തിരുവനന്തപുരത്താണ് ആരംഭിക്കുന്നത്.
ജനപ്രിയങ്ങളായ ബാസ്‌കറ്റ്‌ബോൾ, വോളീബോൾ എന്നീ ഗെയിംസ് ഇനങ്ങൾ കണ്ടുപിടി ച്ചത് വൈഎംസിഎ ആണ്. വൈഎംസിഎയുടെ സ്പ്രിങ്ങ് ഫീൽഡിലെ ട്രെയിനിങ്ങ് കോളേജിലെ ജെയിംസ് നെയിംസ്‌മിത്താണ് 1891-ൽ ബാസ്ക്‌കറ്റ് ബോൾ കണ്ടുപിടിച്ചത്. വൈഎംസിഎ മാസച്ചു സൈറ്റിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ വില്യം മോൽഗനാണ് വോളീബോൾ ഗെയിം കണ്ടുപിടിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ഒളിമ്പിക് ടീമിനെ തെരഞ്ഞെടുക്കുന്നതിനും പരിശീലിപ്പിക്കുന്ന തിനും നേതൃത്വം നൽകിയത് ഇന്ത്യൻ വൈഎംസിഎയും മദ്രാസ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുമാണ്. ലോകത്ത് ടൂറിസവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഹോസ്റ്റലുകൾ ഉള്ളത് വൈഎംസിഎയ്ക്കാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഗ്രാമശാക്തീകരണ പദ്ധതികൾ പഞ്ചവത്സര പദ്ധതികൾ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഇന്ത്യൻ വൈഎംസിഎയുടെ സംഭാവ നകൾ അതുല്യമാണ്.
കട്ടപ്പനയിൽ വൈഎംസിഎയുടെ പ്രവർത്തനങ്ങൾ 1979-ൽ സജീവമായി ആരംഭിച്ചു. കട്ടപ്പന യിൽ വൈഎംസിഎ യ്ക്ക് സ്വന്തമായി ഓഫീസ് ആരംഭിക്കാൻ സാധിച്ചത് 2004ൽ ആണ്. കട്ടപ്പന വൈഎംസിഎയുടെ പുതിയ ഓഫീസും ഓഡിറ്റോറിയവും 2024 മാർച്ച് 14 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കൂദാശ ചെയ്യുകയാണ്. കട്ടപ്പന സി.എസ്.ഐ ഗാർഡനിലുള്ള വൈഎംസിഎ ഓഡിറ്റോറി യത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് കട്ടപ്പന വൈഎംസിഎ യുടെ ഓഫീസ് ഓഡിറ്റോറിയം എന്നിവയുടെ കൂദാശ നിർവ്വഹിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കട്ടപ്പന വൈഎംസിഎ പ്രസിഡന്റ്റ് സിറിൾ മാത്യു അദ്ധ്യക്ഷത വഹിക്കും. വൈഎംസിഎ റീജിയണൽ ചെയർമാൻ ശ്രീ. ജോസ് നെറ്റിക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് അനുഗ്രഹ പ്രഭാഷണം നടത്തും. കുടുംബസംഗമം ജേക്കബ് പോൾ ഉദ്ഘാ ടനം ചെയ്യും. വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ്ജ് ജേക്കബ്, വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്‌കോപ്പ, ബീന ടോമി, ഫാ. ജോസ് മാത്യു പറപ്പള്ളിൽ, റവ. ഡോ. ബിനോയി പി. ജേക്കബ്, രജിറ്റ് ജോർജ്, റവ. റിറ്റോ റെജി എന്നിവർ ആശംസകൾ അർപ്പിക്കും.
വാർത്താ സമ്മേളനത്തിൽ റവ. വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ, റവ, റിറ്റോ റെജി, ജോർജ്ജ് ജേക്കബ്, സിറിൽ മാത്യു, രജിറ്റ് ജോർജ്, വികാസ് സഖറിയാസ്, ബോബി ഏബ്രഹാം, അഡ്വ. ജെയ്ജു ഡി. അറയ്ക്കൽ, ജോർജ്കുട്ടി പൗലോസ്, യു.സി. തോമസ്, പി. എം. ജോസഫ്, ലാൽ പീറ്റർ പി.ജി., ബോസ് ഇഗ്നേഷ്യസ്, മനോജ് മാത്യു, സണ്ണി തൊട്ടിയിൽ, ഫിലിപ്പ് ജോസഫ്, വി.റ്റി. തോമസ്, ജോർജി മാത്യു, ഷിബു ജോസഫ്, മാത്യു അമ്പഴത്തിനാൽ, സൽജു ജോസഫ്. ഏബ്രഹാം പി. മാത്യു എന്നിവർ പങ്കെടുത്തു.