പള്ളികള്‍ക്ക് നേരെയുള്ള ആക്രമം അന്വേഷണം ശക്തമാക്കണമെന്ന്കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി.
പള്ളികള്‍ക്ക് നേരെയുള്ള ആക്രമം അന്വേഷണം ശക്തമാക്കണമെന്ന്
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി.
കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുരിശു പള്ളികള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ അക്രമത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുപതേക്കര്‍, ഇടുക്കി ക്കവല, പുളിയന്മല, കൊച്ചറ, കമ്പംമെട്ട് തുടങ്ങിയ വിവിധ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമം ആസൂത്രിതമാണ്.
സമാധാനപരമായ ജീവിതം നയിക്കുന്ന ഹൈറേഞ്ചിലെ വിവിധ മത വിശ്വാസികള്‍ തമ്മില്‍ വൈരാഗ്യം സൃഷ്ടിക്കുന്നതിന് നടത്തിയ ബോധപൂര്‍വ്വമായ നടപടിയാണോ ഇതെന്ന് പരിശോധിക്കണം.
മലയോര മേഖലകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കുത്സിത ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ കണ്ടെത്തി എത്രയും വേഗം ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ആവശ്യപ്പെട്ടു.