ഇടുക്കിപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ഇരട്ടകൊലപാതകം ; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയും, മകൻ വിഷ്ണുവും കേസിൽ പ്രതികളെന്ന് തെളിഞ്ഞു;ഇവരുടെ അറസ്റ്റ് ഉടൻ,ഇന്ന് തറമാന്തി മൃതദേഹാവശിഷ്ടം പുറത്തെടുക്കും


കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി ഉണ്ടെന്ന് തെളിഞ്ഞു.വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.വിജയനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.വിജയന്റെ കയ്യിലിരുന്ന കുഞ്ഞിനെ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് കുഞ്ഞിനെ പഴയ വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടു.രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറിൽ.എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തി.വിജയനെ കുഴിച്ചിട്ട വീടിൻറെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും.