Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം തോട്ട സ്ഫോടനത്തിൽ ഒരാൾ മരിച്ചു


നെടുങ്കണ്ടം തോട്ട സ്ഫോടനത്തിൽ ഒരാൾ മരിച്ചു.കമ്പംമെട്ട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.രാജേന്ദ്രനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അണക്കര സ്വദേശി ജയ്മോൻ ചികിത്സയിലാണ്. കാമാക്ഷി വിലാസം കോണ്ടിനെന്റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം നടന്നത്.കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. വെള്ളം കുറവായതിനെ തുടർന്ന്, തോട്ട കുഴൽ കിണറിലേക്ക് പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.