ഇടുക്കിപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മുറിച്ചിട്ട മരം


കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിൽ ആണ് മുറിച്ചിട്ട മരം അപകടങ്ങൾക്ക് കാരണമാകുന്നത്. വർഷങ്ങൾ പഴക്കമുള്ള വൻ തടിയാണ് മലയോര ഹൈവേ നിർമ്മാണത്തിന്റ് ഭാഗമായി റോഡ് സൈഡിലേക്ക് മാറ്റി ഇട്ടത്. പിന്നീട് റോഡിന് വശത്ത് ഐറീഷ് ഓട നിർമ്മാണത്തിന് തടി തടസമായി. തുടർന്ന് തടി ഒഴിവാക്കിയാണ് ഓട നിർമ്മിച്ചിരിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയായതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപകടങ്ങൾ ഉണ്ടാകുന്നതിന് മുന്‍പ് വനം വകുപ്പ് തടി നീക്കം ചെയ്യുകയും ബാക്കി ഭാഗത്തും ഐറീഷ് ഓട നിർമ്മിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.