Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഇരട്ടക്കൊലപാതക സംശയം;വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ
ഇരട്ടക്കൊലപാതക സംശയം;വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ


കട്ടപ്പന :കാഞ്ചിയാറിലെ ഇരട്ടക്കൊലപാതക സംശയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് വാർഡ് മെമ്പർ.പലതവണ വീട്ടിൽ വന്നപ്പോഴും പരിചയപ്പെടാൻ സാധിച്ചിരുന്നില്ല.പലപ്പോഴും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും മെമ്പർ രമ മനോഹരൻ പറഞ്ഞു.വീടിനുള്ളിൽ വിഷ്ണുവിന്റെ അമ്മയും സഹോദരിയും ഉള്ള വിവരം അറിയില്ലായിരുന്നു.അച്ഛനും മകനും മാത്രമാണുള്ളതെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്.വിഷ്ണുവിനെ മാത്രമേ തങ്ങൾക്ക് അറിയൂ വെന്നും പഞ്ചായത്ത് മെമ്പർ വ്യക്തമാക്കി.