സി എം സി അമലാ സർവ്വിസ് സെന്ററിന്റ് നേത്യത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
സി എം സി അമലാ സർവ്വിസ് സെന്ററിന്റ് നേത്യത്വത്തിൽ കട്ടപ്പനയിൽഅന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
വർദ്ധിച്ച വനിതാ പങ്കാളിത്തം നാടിന്റ് പുരോഗതിക്ക് എന്നതായിരുന്നു ഇത്തവണത്തെ വനിതാ ദിന സന്ദേശം.
കട്ടപ്പന സെന്റ് ജോർജ് പാരീഷ്ഹാളിൽ നടന്ന വനിതാ ദിനാഘോഷം ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.
ഇന്ന് സമുഹത്തിൽ കുടുംബ ആത്മഹത്യകൾ കൂടി വരുകയാണ്.
തുറന്നു സംസാരിക്കാൻ പറ്റുന്ന ബന്ധങ്ങൾ ഇന്ന് സമൂഹത്തിൽ ഇല്ലാതായിരിക്കുകയാണ്.
കുടുംബ ബന്ധങ്ങളുടെ തകർച്ചക്ക് പ്രധാന കാരണം പരസ്പര തുറന്നു പറച്ചിൽ ഇല്ലാത്തതാണന്നും കളക്ടർ ഷീബാ ജോർജ് പറഞ്ഞു.
വികർ പ്രോവിഷ്യൽ സിസ്റ്റർ വിനയ ഗ്രേയ്സ് അദ്ധ്യക്ഷയായിരുന്നു.
യോഗത്തിൽ വനിതാ ശാക്തികരണത്തിനായി കഴിഞ്ഞ 50 വർഷമായി പ്രവർത്തിക്കുന്ന സിസ്റ്റർ വേറോനിക്കായെ കളക്ടർ പൊന്നാട ഇട്ട് ആദരിച്ചു.
ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാദർ ജിനോ പുന്നമറ്റത്തിൽ
മുഖ്യപ്രഭാഷണം നടത്തി.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ, നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി,
സിസ്റ്റർ റ്റെസിൻ മരിയാ , സിസ്റ്റർ ജിസ്മി, പേളി മേരി മാത്യൂ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ അമലപ്രേ വിഷ്യലിന്റ് പുതിയ യൂറ്റൂബ് ചാനലിന്റ് പ്രകാശനവും നടന്നു.
തുടർന്ന് വിവിധ യൂണിറ്റുകളുടെ കല പരിപാടികളും നടന്നു.