വന്യമൃഗ ശല്യം:ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ. സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം
വന്യമൃഗ ശല്യം:ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ. സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം
ഭരണകൂടത്തിന്റെ നിഷ്ക്രീയത്വവും. വന്യമൃഗ ശല്യത്തെ തുടർന്നുണ്ടായ ഭീതിയിൽ തുടരുന്ന ഭീകരാന്തരീക്ഷം ഉടൻതന്നെ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചുകൊണ്ട് കെ. സി. വൈ. എം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിൻ ജെ പട്ടാംകുളവും, സംസ്ഥാന സിന്ഡിക്കേറ്റ് ശ്രീ അലക്സ് തോമസും മാർച്ച് 9,10,11 തീയതികളിൽ അടിമാലി ടൗണിൽ 48 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുന്നു.4 മണിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ഇടുക്കി രൂപതാ മെത്രാൻ അഭിവന്യ മാർ ജോൺ നെല്ലിക്കുന്നേൽ ഉൽഘാടനം ചെയ്യും. കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ,മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ട്,കെസിവൈഎം ഇടുക്കി രൂപത ജനറൽ സെക്രട്ടറി ശ്രീ സാം സണ്ണി, ആനിമേറ്റർ സിസ്റ്റർ ലിന്റ SABS, വൈസ് പ്രസിഡന്റ്റുമാരായ ആൽബി, അമല എന്നിവർ സമ്മേളനത്തിന് നേതൃത്വം വഹിക്കും.
പത്രസമ്മേളനത്തിൽ
ഫാ. ജോസഫ് നടുപ്പടവിൽ ,
ജെറിൻ ജെ പാട്ടാംകുളം,
അലക്സ് തോമസ്,
സാം സണ്ണി ,
ആൽബി ബെന്നി,
സച്ചിൻ സിബി,അമൽ ജോൺസൻ എന്നിവർ പങ്കെടുത്തു.