ഹരിത കേരളം മാതൃകയിൽ ഇരട്ടയാറിലെ മിനി MCFകൾ രൂപം മാറുന്നു
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചില്ല്, ഇലക്ട്രോണിക്സ് ശേഖരിച്ചു സംഭരിക്കുന്നതിന് ഇരട്ടയാർ ടാക്സി സ്റ്റാൻഡിൽ പുതിയതായി നിർമ്മാണംകഴിച്ച മിനി MCF ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി നിർവഹിച്ചു….
നവകേരളം കർമ്മ പദ്ധതി 2 – നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സാങ്കേതിക പിന്തുണയോട് കൂടി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ഹരിത കർമ്മ സേന കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ ചില്ല്, കുപ്പി ചില്ല്, കണ്ണാടി ചില്ല്, ഇലക്ട്രോണിക്സ് വസ്തുക്കൾ സംഭരിക്കുന്നതിനായി ഇരട്ടയാർ ടാക്സി സ്റ്റാൻഡിൽ മാതൃക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയാണ് ഉത്ഘാടനം നിർവഹിക്കപ്പെട്ടത്,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയിനമ്മ ബേബി, വാർഡ് മെമ്പർമാരായ ബിൻസി ജോണി, ജോസക്കുട്ടി അരീപറമ്പിൽ, ജോസ് താച്ചാപറമ്പിൽ, ആനന്ദ് സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ബീനാ എൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ, ഹരിത കേരളം മിഷൻ RP എബി വർഗീസ്, ഹരിത കർമ്മ സേന കോൺസർഷ്യം ഭാരവാഹികളായ നിഷമോൾ PT, രഞ്ജു ജേക്കബ്, മറ്റു ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു…