Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്


സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്. സംവിധായകനും ചെമ്മീൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ സഹസംവിധായകനുമായി പ്രവർത്തിച്ച ടി.കെ. വാസുദേവന്റെ സിനിമാ കാലമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന സിനിമയിലൂടെ ദൃശ്യവത്കരിച്ചത്. അറുപതുകളിലെ സിനിമാ കാലം സംഗീതാത്മകമായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തിയ സൈൻസ് ഫിലിം ഫെസ്റ്റിവലിലും ബ്ലാക്ക് ആൻഡ് വൈറ്റ് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. സതി ബാബുവും രതി പതിശ്ശേരിയുമാണ് നിർമാണം. മണിലാൽ ഛായാഗ്രഹണവും സുരേഷ് നാരായണൻ എഡിറ്റിങും ടി. കൃഷ്ണനുണ്ണി ശബ്ദമിശ്രണവും അർജുൻ, ജോഫി എന്നിവർ സംഗീതവും നിർവഹിച്ചു.