ജോയ്സ് ജോർജിനെതിരെയുള്ള മറുനാടൻ മലയാളിയിലെ റിപ്പോർട്ട്,തെറ്റായ വാർത്തക്കെതിരെ കാർഡഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ രംഗത്ത്
കട്ടപ്പന: മറുനാടൻ മലയാളി വാർത്താ ചാനൽ വണ്ടൻമേട് ഗ്രോവേഴ്സ‌് അസോസിയേഷൻ്റെ പേരിൽ നൽകിയ വാർത്തയിൽ ജോയ്‌സ് ജോർജിനെക്കുറിച്ചുള്ള പരാമർശം വസ്തുത വിരുദ്ധമാണെന്ന് പ്രസിഡന്റ് ആന്റണി മാത്യു,ജനറൽ സെക്രട്ടറി അഡ്വ.ഷൈൻ വർഗീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഇന്നലെ വൈകിട്ടാണ് ജോയ്സ് ജോർജ് വ്യാജരേഖ ചമച്ച് ഇടുക്കിയിലെ ഏലമലകാടുകൾ വനഭൂമിയാക്കാൻ വ്യാജരേഖയുണ്ടാക്കി സുപ്രീം കോടതിയിൽ നൽകിയെന്ന തരത്തിൽ മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചത്.
എന്നാൽ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പറയുന്നു.വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന വ്യാജരേഖ സുപ്രീം കോടതിയിൽ ഹാജരാക്കി എന്നാണ് വ്യക്തമായി പറഞ്ഞത്. കേസിന്റെ പേരിൽ ജോയ്‌സ് ജോർജ് ലക്ഷകണക്കിന് രൂപ നേരിട്ട് പിരിച്ചുവെന്നുള്ള പരാമർശം പറഞ്ഞിട്ടില്ല. കർഷക സംഘടനകളാണ് കേസിന്റെ ആവശ്യത്തിന് ഫീസ് കൊടുക്കുവാൻ പണം പിരിച്ചത്എന്നാണ് പറഞ്ഞത്. സുപ്രിം കോടതിയിൽ ഹാജരാക്കി എന്നാണ് വ്യക്തമായി പറഞ്ഞത്. കേസിന്റെ പേരിൽ ജോയ്‌സ് ജോർജ് ലക്ഷകണക്കിന് രൂപ നേരിട്ട് പിരിച്ചുവെന്നുള്ള പരാമർശം പറഞ്ഞിട്ടില്ല. കർഷക സംഘടനകളാണ് കേസിന്റെ ആവശ്യത്തിന് ഫീസ് കൊടുക്കുവാൻ പണം പിരിച്ചത് എന്നാണ് പറഞ്ഞത്. സുപ്രിം കോടതിയിലെ അഭിഭാഷകൻ കോടതിയിൽ നടത്തിയ പരാ മർശം ദോഷകരമാകുമെന്ന് മനസിലാക്കിയാണ് കേസ് സംബന്ധമായ പരാമർശം നടത്തിയത്. എന്നാൽ ജോയ്സ് ജോർജ് പറഞ്ഞതായി പറഞ്ഞിട്ടില്ല. അസോസിയേഷൻ്റെ പേരിൽ തെറ്റായ വാർത്ത പ്രചരിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.