San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൂന്നാറിലെ വന്യമൃഗ ആക്രമണത്തിനെതിരേയും ആനക്കുളം പള്ളി വികാരിയെ DFOഅസഭ്യം പറഞ്ഞതിനെതിരേയും ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കി



മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഇൗ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപടപരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനകരമാണ്. ഇൗ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മലയോര ജനതയെ രക്ഷിക്കുവാൻ വാഗ്ദാനങ്ങൾക്കപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കാൻ സർക്കാരുകൾ സത്വര നടപടികൾ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. മൂന്നാറിലെയും പരിസരപ്രദേശത്തെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവ്വം പങ്കുചേരുന്നു. ഇൗ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളുടെ ആശങ്കകളോടുചേർന്ന് സമരമുഖത്തും സജീവമാകും.

ഇടുക്കി രൂപതയിലെ ആനക്കുളം സെന്റ് ജോസഫ് പള്ളിയിലെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ആനക്കുളം കവലയിലുള്ള കപ്പേളയിൽ എത്തിച്ചേർന്നപ്പോൾ അത് കാട്ടാനകൾക്ക് ശല്യമായി എന്ന് ആരോപിച്ച് മാങ്കുളം DFO ആനക്കുളം പള്ളി വികാരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. അതിനെതിരേ ഇടവക സമൂഹം DFO ഒാഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ അതിൽ പങ്കെടുത്ത ഇടവകാംഗങ്ങളായ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. DFO യുടെയും പോലീസുദ്യോഗസ്ഥരുടെയും ക്രൂരമായ നടപടിയിൽ ഇടുക്കി രൂപതാ വൈദിക സമിതി ശക്തമായി അപലപിച്ചു.
ഇത്തരം നടപടികൾ സമൂഹത്തിൽ സമാധാനാന്തരീക്ഷം തകർക്കുകയും ക്രമസമാധാന വീഴ്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും എന്നതിനാൽ ഉദ്യോഗസ്ഥർ അനാവശ്യമായ പ്രകോപന നടപടികളിൽ നിന്നും പിന്മാറി സമൂഹത്തിൽ സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇടുക്കി രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപതാ കാര്യാലയത്തിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!