Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കമ്പം – കമ്പംമെട്ട് മലയോര പാതയിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു
തേനി ജില്ലയിൽ നിന്ന് കേരളത്തിലേക്കുള്ള കമ്പംമെട്ട് മലയോരപാതയിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.ഏറെ അപകടമുണ്ടാകുന്ന
തണ്ണി വളവിൽ കോൺക്രീറ്റ് കട്ടകൾ പതിക്കുക്കുകയാണ്.
സമീപത്തെ മലയിൽ നിന്നും നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡ് തകരുകയും അപകടങ്ങളും മരണവും പതിവായതാണ് അപകടങ്ങൾക്ക് കാരണം.കനത്ത വേനലിലും നീരുറവ വറ്റിയിട്ടില്ല.അറ്റ കുറ്റപണികൾക്കായി 24 മുതൽ മാർച്ച് 10 വരെ ഈ റൂട്ടിൽ ഗതാഗതം തടഞ്ഞിട്ടുണ്ട്.
തോട്ടം തൊഴിലാളികൾ ഈ റൂട്ടിൽ കൂടുതലായി സഞ്ചരിക്കുന്നതിനാൽ ജീപ്പ്, കാർ തുടങ്ങിയ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. ബസുകളും വലിയ ട്രക്കുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടത്തി വിടില്ല.ജോലി പൂർത്തിയാക്കിയതിന് ശേഷം മാത്രമെ വലിയ വാഹനങ്ങൾ കടത്തിവിടുമെന്ന് ഉത്തമപാളയം ഹൈവേ വിഭാഗം അസിസ്റ്റൻ്റ് സോണൽ എൻജിനീയർ രാജ അറിയിച്ചു