ഇടുക്കിയിൽ സുവർണ്ണ നേട്ടങ്ങളുമായി ജലവിഭവവകുപ്പ്
കേരളാ വാട്ടർ അതോറിറ്റി ഇടുക്കി ജില്ലക്ക് മാത്രമായി പുതിയ ഇടുക്കി സർക്കിൾ ഓഫീസ് (മുമ്പ് മുവാറ്റുപുഴ സർക്കിളിന്റെ കീഴിലായിരുന്നു)
ഇടുക്കി ജില്ലയിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഇടുക്കിക്ക് മാത്രമായി സൂപ്രണ്ടിംഗ് എഞ്ചിനിയർ.
പൈനാവിലും അടിമാലിയിലും പുതിയ ഡിവിഷൻ ഓഫീസുകൾ.
പുതിയ പദ്ധതികളുടെ പ്ലാനിംഗും നിർവ്വഹണവും പൈനാവ് സർക്കിൾ ഓഫീസിന് കീഴിൽ കട്ടപ്പന പ്രോജക്റ്റ് ഡിവിഷൻ ഓഫീസ്.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ആദ്യഘട്ടം 15 കോടിയും രണ്ടാം ഘട്ടം മുപ്പത്തിനാല് കോടിയും അനുവദിച്ച് മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന അമൃത് 2.0 പദ്ധതി.
കാഞ്ചിയാർ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതി.
കാർഷിക,വാണിജ്യ ആവശ്യങ്ങൾക്ക് ജലം ലഭ്യമാക്കുന്നതിന് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് ഇടുക്കി ജില്ലക്കായി ആധുനിക റിഗ്ഗ് യൂണിറ്റ്.
പുതിയ യൂണിറ്റ് ആദ്യം എത്തുക കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കുഴൽകിണർ നിർമ്മിക്കുന്നതിന്.
ബഹു.ജലവിഭവവകുപ്പ്
മന്ത്രി റോഷി അഗസ്റ്റിൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫ്രെബ്രുവരി 20 ചൊവ്വാഴ്ച നിർവ്വഹിക്കുന്നു.
പൈനാവ് സർക്കിൾ ഓഫീസ്, ഡിവിഷൻ ഓഫീസുകൾ എന്നിവയുടെ ഉദ്ഘാടനം രാവിലെ 10.30 ന്.
2 പി.എം: കാഞ്ചിയാർ ജലജീവൻമിഷൻ പദ്ധതി നിർമ്മാണോദ്ഘാടനം.പള്ളിക്കവല സാംസ്കാരിക നിലയം
2.30 പി.എം ഇടുക്കി ജില്ലക്കായി അനുവദിച്ച ആധുനിക റിഗ് ഉപയോഗിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ കുഴൽകിണർ നിർമ്മാണം.
3 പി.എം. കട്ടപ്പന മുനിസിപ്പാലിറ്റി അമൃത് കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം.
ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.