ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍


തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഒഴിവുള്ള അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് മാത്രം ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: പ്ലസ് ടു/തത്തുല്യം, കംപ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്.
സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 21 രാവിലെ 10 ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510365192, 6282406053.