വനം മന്ത്രിയെ വഴിയിൽ തടയുമെന്ന് കർഷക കോൺഗ്രസ്
വന്യജീവി ആക്രമണത്തിൽ ജനങ്ങൾ പൊറുതിമുട്ടി കൃഷിയിടത്തിൽ മാത്രമല്ല വിട്ടുമുറ്റത്തു പോലും രക്ഷയില്ല. വയനാട്ടിൽ, ആനക്കലിയിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിൻ്റെയും, പി വി . പോളിൻ്റെയും ധാരുണാന്ത്യം ഇത് ഓർമ്മിപ്പിക്കുന്നു രാവിലെ പള്ളിയിൽ പോയ വീട്ടമ്മയെ പുലി ഓടിച്ചതും മറ്റൊരു സംഭവം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. സുരക്ഷ ഒരുക്കേണ്ടവർ നിസംഗരായി നിൽക്കുന്നു ഇവിടെ ഒരു സർക്കാരുണ്ടോ? മകളുടെ മാസപ്പടി കേസൊ തുക്കുവാൻ മുഖ്യമന്ത്രി നെട്ടോട്ടത്തിലാണ് മൂന്നാറിൽ മാത്രം 200 പശുക്കളെ പുലി പിടിച്ചു ഒരു രൂപ നഷ്ട പരിഹാരം നൽകിയില്ല ഇങ്ങനെ ഒരു വനംമന്ത്രി കേരളത്തിന് അപമാനമാണ് രാജിവച്ചൊഴിയുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം ഇടുക്കിയിൽ വന്നാൽ വനം മന്ത്രിയെ കർഷക കോൺഗ്രസ് വഴിയിൽ തടയുമെന്നും ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് പറഞ്ഞു. കർഷക കോൺഗ്രസ്,മരിയാപുരം വാഴ തോപ്പ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത കൺവൻഷൻ ഇടുക്കി DCC ആഫിസിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു മരിയാപുരം മണ്ഡലം പ്രസിഡൻ്റ് രവിന്ദ്രൻ കിഴക്കേടത്തും വാഴതോപ്പ് മണ്ഡഡലം പ്രസിഡൻ്റ് ജയിംസ് മാത്യു മണപ്പുറത്തും ചുമതല ഏറ്റു ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് ടോമി തെങ്ങുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു kpcc മെമ്പർ ഏ.പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി നേതാക്കളായ ടോമി പാലയ്ക്കൽ, ജോയി വർഗീസ് CP സലിം, ജോബി, ആൻസി , PD ജോസഫ് തുടങ്ങിയവർ സംസാരിച്ചു