Idukki വാര്‍ത്തകള്‍
മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എഴുത്ത് പരീക്ഷ മെയ് 22 ന്


ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷം 5,7,8 ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള എഴുത്ത് പരീക്ഷ മെയ് 22 വ്യാഴാഴ്ച രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കും. രണ്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9447067684