പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കിലോയ്ക്ക് 29 രൂപ; ഭാരത് അരിയുമായി കേന്ദ്രം; തൃശൂരില്‍ ഉടനടി വിറ്റത് 150 ചാക്ക്…
കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് അരി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിൽ വണ്ടികൾ ഇറക്കി. പൊന്നി അരി കിലോയ്ക്ക് 29 രൂപയാണ് നിരക്ക്. അരിക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. . ഒറ്റ ദിവസം രണ്ടു മണിക്കൂർ കൊണ്ട് 150 ചാക്ക് അരി തൃശൂരിൽ വിറ്റു.കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ പേരിലാണ് വിതരണം. എഫ്.സി. ഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത് മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ്. ഓരോ കവലകളിലും വണ്ടി വരും. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും വണ്ടികൾ എത്തും. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു . ഓൺലൈൻ മുഖേന ഇതു വാങ്ങാൻ ഉടൻ സൗകര്യം നിലവിൽ വരും.