San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കോടിയേറും.



2024 ഫെബ്രുവരി 8 മുതൽ 11 വരെ തീയതികളിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.
തിരുനാൾ കോടിയേറ്റ ദിനമായ 8 ന് രാവിലെ 6.30 നു വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞു 2.30 ന് വിവിധ വാർഡുകളിൽ നിന്ന് കഴുന്നു പ്രദഷിണം പള്ളിയിൽ എത്തിച്ചേരും.

തുടർന്ന് 4.15 ന് തിരുനാൾ കൊടിയേറ്റും ലദീഞ്ഞും. തുടർന്ന് 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി കർമികത്യം വഹിക്കും. രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം – ശാന്തം. 9 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞു 4.30 ന് ആഘോഷമായ റാസ കുർബാനക്ക് – സ്വരാജ് പള്ളി വികാരി ഫാ. കുര്യാക്കോസ് മൂഞ്ഞേലി കാർമികത്യം വഹിക്കും.തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനം, പ്രാർത്ഥന.
10 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന- ഫാ. ആൽബിൻ വടക്കേപ്പിടിക.
4 ന് ജപമാല. 4.30 ന് ആഘോഷമായ വി. കുർബാന -മേരികുളം സെന്റ് ജോർജ് ഫോറോന പള്ളി അസിസ്റ്റ് വികാരി ഫാ. നോബിൾ പൊടിമറ്റത്തിൽ . വൈകുന്നേരം 6.30 ന് ആഘോഷമായ ടൗൺ പ്രദക്ഷിണം.8 ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം സന്യാസിയോട പള്ളി വികാരി ഫാ. ജിൻസ്തു കിഴക്കേൽ, രാത്രി 8 ന് ആകാശവിസ്മയം. തിരുനാൾ സമാപന ദിനമായ 11ന് ഞായറാഴ്ച രാവിലെ 6.30 ന് ആഘോഷമായ വി. കുർബാനക്ക് ഫാ. നോബി വെള്ളാപള്ളിൽ കർമികത്യം വഹിക്കും. തുടർന്ന് 9 ന് നടക്കുന്ന ആഘോഷമായ കുർബാനക്ക് കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ്ഫാ മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ . മനു കിളികൊത്തി പാറ കർമികത്യം വഹിക്കും. 4.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് മൈലാടി ബെനഡിക്റ്റൻ ആശ്രമത്തിലെ . ഫാ. ജെയിംസ് പന്നാംകുഴിയിൽ കാർമികത്യം വഹിക്കും. തുടർന്ന്
തിരുനാൾ പ്രദക്ഷിണം,ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം , വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് ആകാശവിസ്മയവും, കലാസന്ധ്യയും നടക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button