ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവ സമ്മാൻ അവാർഡ്. ഛത്രപതി ശിവാജിയുടെ പേരിൽ രാജകുടുംബം നൽകുന്ന പുരസ്കാരമാണ് ശിവ സമ്മാൻ. ഛത്രപതി ഉദയൻ രാജെ ഭോസാലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജകുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരം ഫെബ്രുവരി 19ന് സത്താറയിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
സൈനിക് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ അധികാരികളും പൊലീസും ചേർന്ന് പരിപാടി നടക്കുന്ന ഗ്രൗണ്ട് പരിശോധിച്ചു.
ഛത്രപതി ശിവാജിയെ ആരാധിക്കുന്നവർക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പുരസ്കാകം ലഭിച്ചതിൽ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.