Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം; ഒരാൾ മരിച്ചു


കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം; ഒരാൾ മരിച്ചു; ഏതാനും പേർക്ക് പരിക്ക്.
ദേശീയപാതയിൽ കുത്തു കുഴി ഭാഗത്ത്
കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് കുട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും റോഡ് വക്കി ലെ
കാനയിൽ വീണു. ദേശീയപാതയിൽ നവീകരണ ജോലിയുടെ ഭാഗമായി നിർമ്മിക്കുന്ന കാനയിലേക്കാണ് വാഹനങ്ങൾ പതിച്ചത്. ഇരുചക്രവാഹനയാത്രക്കാരനായ മുളവൂർ സ്വദേശി ബേസിൽ ജോയി ( 28) ആണ് മരിച്ചത്.
ദേശീയപാതാ നവീകരണവുമായി ബന്ധധപ്പെട്ട് കാനനിർമാണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തി കോതമംഗലത്ത് ആ ശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.