മലയാര ഹൈവേയുടെ നിർമാണം പൂർത്തിയായ ചപ്പാത്ത് – കുട്ടിക്കാനം റൂട്ടിൽ വാഹനാപകടം തുടർകഥയാകുന്നു
ഒരാഴ്ചക്കുള്ളിൽ ചപ്പാത്തിനു സമീപം രണ്ടു കാറാണ് അപകടത്തിൽപ്പെട്ടത്. നിർമാണം പുർത്തിയായി ഒരു വർഷം തികയും മുൻപ് അൻപതിലധികം അപകടമാണ് ചപ്പാത്തിനും , കുട്ടിക്കാനത്തിനും ഇടയിലുണ്ടായത്. കാറും , ഇരുചക്ര വാഹനങ്ങളുമാണ് കൂടുകലും അപകടത്തിൽ പെട്ടത്.അപകടത്തിൽ
നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്.
അമിത വേഗവും, അശ്രദ്ധയുമാണ് അപകടത്തിന് പ്രധാന കാരണം .ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതും ,റോഡിൽ കന്നുകാലികൾ കിടക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡു പരിചയമില്ലാത്തതിനാൽ ഇതര സംസ്ഥാനത്തു നിന്നുള്ള വാഹനങ്ങൾക്കും അപകടമുണ്ടാകുന്നുണ്ട്. കാഴ്ച മറച്ച് കാടു വളർന്നു നിൽക്കുന്നതും , ദിശാ സൂചകങ്ങൾ കാട്ടിലൊളിച്ചതും, അപ്രതീക്ഷിതമായ കോടമഞ്ഞും പ്രശ്നമാണ്. ബി എം.ബി സി നിലവാരത്തിൽ നിർമിച്ചതാണെങ്കിലും വളവും, തിരിവും, കുത്തിറക്കവുമുള്ള ഇവിടെ വളരെ ശ്രദ്ധിച്ചില്ലങ്കിൽ അപകടം ഉറപ്പാണ്