Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജലദ ജില്ലാ കലോത്സവം ചെറുതോണിയിൽ നടന്നു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു


കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ കലാകായിക സാംസ്‌കാരിക സംഘടനയായ ജലദ ജില്ലാ കലോത്സവം നടത്തി. ചെറുതോണി ഇ എം എസ് ഹാളിൽ ജില്ലാതല ഉദ്ഘാടനം പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ നിർവഹിച്ചു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ഇ.എ അഷറഫ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.അമൃത് രാജ് മുഖ്യപ്രഭാഷണം നടത്തി. എം.എ ഹാഷിം, പി.ബി സുബാഷിതൻ, എം.കെ പ്രദീപ്, ഇ.സി ജയ്സൺ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും സമ്മാനവിതരണവും വി.അമൃത് രാജ് ഉദ്ഘാടനംചെയ്തു.