നാട്ടുവാര്‍ത്തകള്‍
നാരകക്കുഴിക്കാരുടെ യാത്രാ ക്ലേശം പരിഹരിക്കണം


വാഗമണ്‍: കോട്ടമല വാര്‍ഡില്‍പെട്ട നാരകക്കുഴി പ്രദേശക്കാരുടെ യാത്രാ ക്ലേശത്തിനു പരിഹാരമില്ല. മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിര്‍മാണം തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച പാലം ഇപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. നാരകക്കുഴി, കോട്ടമല, അമ്പലപറമ്പ് നിവാസികള്‍ക്ക് വാഗമണ്ണിലേക്ക് എത്താന്‍ ഈ റോഡാണ് ആശ്രയം. റോഡിലെ പാലം പാതി വഴിയില്‍ നിര്‍മാണം നിലച്ചു കിടക്കുകയാണ്. പാലം പണി പൂര്‍ത്തിയാക്കി പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.