വാഹനം ആവശ്യമുണ്ട്
അടിമാലി ശിശുവികസനപദ്ധതി ആഫീസിലേക്ക് ടാക്സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഓഫ് റോഡ് വാഹനം 2024 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ജനുവരി 4 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. ടെണ്ടര്‍ ഫോമുകള്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ആഫീസില്‍ നിന്നും നിശ്ചിത വില നല്കി പ്രവര്‍ത്തി ദിവസങ്ങളില്‍ വാങ്ങാവുന്നതാണ്. മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 04 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണി വരെ ശിശുവികസന പദ്ധതി ആഫീസര്‍, അടിമാലി, അടിമാലി പി ഒ-685565 എന്ന വിലാസത്തില്‍
സ്വീകരിക്കുന്നതും അന്നേ ദിവസം 3.00 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതുമാണ്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെണ്ടറുടെ പേരില്‍ ഉള്ളതായിരിക്കണം. ടെണ്ടര്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. വാഹനത്തിന്റെ ആര്‍സി ബുക്ക്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ടെണ്ടറിനോടൊപ്പം ഹാജരാക്കുകയും ഒറിജിനല്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്.
വാഹനം പ്രതിമാസം 1000 (ആയിരം) കിലോമീറ്ററിന് 30000/- രൂപ വരെ രേഖപ്പെടുത്താവുന്നതാണ് . ഒരു മാസം 1000 കി.മി. സഞ്ചരിക്കുന്നതിനുള്ള പ്രതിമാസ നിരക്കാണ് രേഖപ്പെടുത്തേണ്ടത്. വാഹന കരാര്‍ ഉറപ്പിക്കുന്ന പക്ഷം ടെണ്ടര്‍ ലഭിച്ച സ്ഥാപനം / വ്യക്തികള്‍ അടങ്കല്‍ തുകയുടെ 5% ട്രഷറിയില്‍ ശിശുവികസനപദ്ധതി ആഫീസറുടെ പേരില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്യേണ്ടതും 200/- രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ വയ്ക്കേണ്ടതുമാണ്. കരാര്‍ എടുക്കുന്നത് വ്യക്തികളാണെങ്കില്‍ കരാര്‍ തുകയുടെ 1% വും, സ്ഥാപനമാണെങ്കില്‍ 2% വും ബില്ലില്‍ നിന്ന് കുറവു ചെയ്ത് ടിഡിഎസ് ഇനത്തില്‍ ട്രഷറിയില്‍ ഒടുക്കുന്നതാണ്. ടെണ്ടര്‍ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം വനിതാ ശിശുവികസന ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. ടെണ്ടര്‍ അപേക്ഷയുടെ കവറിന്റെ പുറത്ത് ‘വാഹനം വാടകവ്യവസ്ഥയില്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം.04864 223966, 9447876176