Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജകുമാരിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
രാജാക്കാട്▪ രാജകുമാരിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ രാജകുമാരി പന്നിയാർ ജംഗ്ഷനിലാണ് അപകടം നടന്നത്. രാജകുമാരി സ്വദേശിയായ മങ്ങാട്ട് ജസ്റ്റിൻ ബേബിക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടിൽ നിന്നും വളവുമായി വന്ന ലോറിയുമായി രാജകുമാരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തിൽ മുൻഭാഗം പൂർണ്ണമായും തകർന്ന കാറിനുള്ളിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന ജസ്റ്റിനെ നാട്ടുകാരും മറ്റു വാഹന യാത്രികരും കൂടി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.