Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മന്ത്രിമാർക്ക് പുതുഅനുഭവം സമ്മാനിച്ച് തേക്കടി മന്ത്രിസഭായോഗം
ഇടുക്കി ജില്ലയിൽ കേരള മന്ത്രിസഭ യോഗം ചേർന്നു. തേക്കടി ബാംബൂ ഗ്രോവിൽ ചൊവ്വാഴ്ച (12 ഡിസംബർ) ചേർന്ന മന്ത്രിസഭായോഗം അംഗങ്ങൾക്ക് പുതുഅനുഭവമാണ് സമ്മാനിച്ചത്. പ്രകൃതിയോടിണങ്ങി നിറയെ മുളകളും മറ്റ് ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ തേക്കടി ബാംബൂ ഗ്രോയുടെ അന്തരീക്ഷം മന്ത്രിമാർ ആസ്വദിച്ചു. വാഹനം എത്തുന്ന സ്ഥലത്ത് നിന്ന് 100 മീറ്ററോളം മുളകൾക്കിടയിലൂടെ നടന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം ചേർന്ന ഹാളിൽ എത്തിയത്. കൃത്യം 9 മണിക്ക് ആരംഭിച്ച മന്ത്രിസഭായോഗം പത്തുമണിയോടെ അവസാനിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ,ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു എന്നിവർ പങ്കെടുത്ത ശബരിമല അവലോകനയോഗവും ബാംബൂ ഗ്രോവിലെ പ്രകൃതി സൗഹൃദ ഹാളിൽ നടന്നു.