വനഭൂമി വിജ്ഞാപനം പിൻവലിച്ച് ജന സുരക്ഷ ഉറപ്പു വരുത്തണം: കേരള കർഷക യൂണിയൻ
ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം പിൻവലിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു…..
12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പദ്ധതികളും വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികളും നവകേരള സദസിൽ പ്രഖ്യാപിക്കണം. കാർഷിക – കാർഷികേതര വായ്പകളെടുത്ത് കടക്കെണിയിലായി ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കാൻ 2025 മാർച്ച് 31 വരെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. മൊറട്ടോറിയം കാലയളവിലെ പലിശ ഇളവ് ചെയ്യണം. കർഷക യൂണിയൻ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി നടന്നു വരുന്ന കേരകർഷക സൗഹൃദ സംഗമങ്ങൾ ജില്ലയിൽ സംഘടിപ്പിക്കുന്നതിനും സംഘടനാ പ്രവർത്തന പരിപാടികൾക്ക് രൂപംനൽകുന്നതിനും ജില്ലാ – നിയോജക മണ്ഡലം – മണ്ഡലം കമ്മറ്റികൾ പുന:സംഘടിപ്പിക്കുന്നതിനുമുള്ള തീയതികൾ നിശ്ചയിക്കുന്നതിനും 2025 ജനുവരിയിൽ നടത്തപ്പെടുന്ന ജില്ലാ കർഷക സംഗമത്തിനുള്ള ഒരുക്കങ്ങൾക്കായും 15 – ന് രാവിലെ 11- ന് ചെറുതോണി ഓഫീസിൽ ജില്ലാ നേതൃത്വ സംഗമം നടത്തുന്നതിനും യോഗം തീരുമാനിച്ചു…. ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാ ങ്കൽ, സംസ്ഥാന സെകട്ടറി സണ്ണി തെങ്ങുംപള്ളി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബു കീച്ചേരി, ജോബിൾ മാത്യു , സോജി ജോൺ ,പി.ജി.പ്രകാശൻ, ജോസുകുട്ടി തുടിയംപ്ലാക്കൽ, സ്റ്റീഫൻ കണ്ടത്തിൽ, ജോർജ് അരീ പ്ലാക്കൽ, മാത്യു കൈച്ചിറ, ടോമി കാവാലം, ഷാജി ഉഴുന്നാലിൽ, ടോമി ജോർജ് , മാത്യു ജോസഫ്, ബേബി പൊടിമറ്റം, സോമൻ ആക്കപ്പടിക്കൽ, ഷാജി കാരി മുട്ടം, കുര്യൻ കാക്കപ്പയ്യാനി , ജെയിംസ് പുത്തേട്ട് പടവിൽ തുടങ്ങിയവർ പ്രസംഗിച്ചു..