Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അസോസ്സിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള യുടെ
വാഹന ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി






അസോസ്സിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള സംസ്ഥാന സമ്മേളനം ഡിസംബർ 14,15, 16, 17 തിയതികളിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് നടക്കുന്നത്.
ഇതിന്റെ മുന്നോടിയായ് പാറശ്ശാലയിൽ നിന്ന് ആരംഭിച്ച തെക്കൻ മേഖലാ പതാക ജാഥയ്ക്കാണ് കട്ടപ്പനയിൽ ഊഷ്മള സ്വീകരണം നൽകി.

കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ പാറക്കടവിൽ നിന്നും ജാഥാ ക്യാപ്റ്റൻമ്മാരെ സ്വീകരിച്ച് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെയും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി കട്ടപ്പന മിനി സ്റ്റേഡിയത്തിലേയ്ക്ക് ആനയിച്ച് ജാഥയ്ക്ക് കട്ടപ്പന മേഖലയുടെ സ്വീകരണം നൽകി.



സ്വീകരണ സമ്മേളനത്തിന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് ആദ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉത്ഘാടനം ചെയ്തു.


ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി എം.പി ഗോപകുമാർ , വൈസ് ക്യാപ്റ്റൻമ്മാരായ രാധാകൃഷ്ണൻ രാധാലയം, മുഹമ്മദ് ഷാ ,ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ , ജില്ലാ സെക്രട്ടറി നിസാർ എം കാസിം, ജോസ് എ.ജെ, സുമേഷ് പിള്ള , കട്ടപ്പന യൂണിറ്റ് സെക്രട്ടറി സോജൻ അഗസ്റ്റ്യൻ, ട്രഷറർ അരുൺ മോഹൻ ,വൈസ് പ്രസിഡന്റ് സിജോ എവറസ്റ്റ്, ജോയിൻ സെക്രട്ടറി രാജീവ് ഇ ആർ , സന്തോഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. കട്ടപ്പന,നെടുംങ്കണ്ടം, ഇടുക്കി, തൂക്കുപാലം, ഉപ്പുതറ, തോപ്രാംകുടി യൂണിറ്റുകളുടെ ഭാരവാഹികൾ ജാഥാ ക്യാപ്റ്റൻമ്മാർക്ക് സ്വീകരണം നൽകി.

എസ്.എസ്.എൽ. സി പ്ലസ്റ്റു ഫുൾ എ പ്ലസ് നേടിയ യൂണിറ്റ് അംഗങ്ങുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമന്റൊയും നൽകി ആദരച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!