Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ ഇടുക്കി തിങ്കൾകാട് കൊടുംവളവിൽ
ഇടുക്കി തിങ്കൾകാട് കൊടുംവളവിൽ
മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊടുംവളവിൽ അപകടത്തിൽപ്പെട്ടു
ബസ് കൊക്കയിലേക്ക് മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ്
റോഡിന്റെ ഒരു വശത്ത്
ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കാനിടയായ വളവിന്
തൊട്ടുതാഴെയാണ് ഈ ബസും അപകടത്തിൽ പെട്ടത്.
അഞ്ചടി കൂടി മുന്നോട്ടു പോയാൽ അഗാധമായ കൊക്കയാണുള്ളത്. കഴിഞ്ഞ പുതുവൽസരദിനം
ഇവിടെ ഉണ്ടായ
അപകടത്തിൽ ഒരാൾ മരിക്കാനിടയായ ഈ
പ്രദേശത്ത് അപകടങ്ങൾ തുടർക്കഥ ആയ സാഹചര്യത്തിൽ പ്രദേശവാസികളും
ആശങ്കയിലാണ്
പലപ്പോഴും മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ കൊടുംവളവുകളിലെ അപകട സാധ്യതകൾ
തിരിച്ചറിയാൻ കഴിയുന്നില്ല അതുകൊണ്ട് വൈകിട്ട് ഇവിടെ ദിശാസൂചികകൾ വെക്കുകയും അതോടൊപ്പം തന്നെ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം