പൂര പാട്ടിൽ പൊടിപൂരം വിജയം നേടി കുമാരമംഗലം എം കെ എൻ എം എച് എസ് എസ്
സദസ്സിനെ ആകെ ഇളക്കിമറിച്ച മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിലും, ഹയർസെകണ്ടറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയത് കുമാരമംഗലം എം കെ എൻ എം എച് എസ് എസിലെ വിദ്യാർത്ഥികളാണ്…
താളവും മേളവും പാട്ടും ഒരുപോലെ അവതരിപ്പിച്ച് പ്രകടനം നടത്തേണ്ട മത്സരമാണ് പൂരപ്പാട്ട്.
സദസ്സിനെ ഒന്നാകെ പൂരത്തിന്റെ കാഴ്ച ഒരുക്കിയാണ് പൂരപ്പാട്ട് വേദിയിൽ അരങ്ങേറിയത്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പൊടിപൂരം തീർത്താണ് തൊടുപുഴ കുമാരമംഗലം എം കെ എൻ എം -എച് എസ് എസിലെ വിദ്യാർത്ഥികൾ പൂരപ്പാട്ടിൽ അരങ്ങേറിയത്.
ഹൈസ്കൂൾ തലത്തിലും ഹയർസെക്കൻഡറി തലത്തിലും ഒന്നാം സ്ഥാനം കുമാരമംഗലത്തേ ചുണക്കുട്ടികൾക്കാണ്. സജീഷ് പയ്യന്നൂർ എന്ന അധ്യാപകന്റെ ശിക്ഷണത്തിൽ സദസ്സിന്റെ ഒന്നാകെയുള്ള കയ്യടി നേടിയാണ് ഇരു വിഭാഗം മത്സരാർത്ഥികളും അരങ്ങൊഴിഞ്ഞത്.
കഴിഞ്ഞ 23 വർഷമായി സംസന തലത്തിൽ കുമാരമംഗലം കഴിവ് തെളിയിക്കാറുണ്ട്.
കലോത്സവ വേദികളിലെ ഏറ്റവും പ്രയാസമുളള മത്സരമാണ് പൂരക്കളി.
2 മത്സര ത്ഥികൾക്ക് പരിക്ക് പറ്റിയിട്ടും അത് അവഗണിച്ചാണ് മത്സരിച്ച് വിജയം നേടിയത്. സംസ്ഥാനതലത്തിലും വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവർ