Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വൃത്തിഹീനമായ കട്ടപ്പന നഗരസഭാ മാർക്കറ്റും പരിസരവും ശുചിയാക്കണമെന്ന ആവശ്യം ശക്തം



വൃത്തിഹീനമായ നഗരസഭയുടെ മാർക്കറ്റ് ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയുടെ പച്ചക്കറിമാർക്കറ്റ്, മത്സ്യ, മാംസ മാർക്കറ്റുകൾ ഉൾപ്പെടെ വൃത്തിഹീനമാണെന്ന ആരോപണം ബുധനാഴ്ച നടന്ന കൗൺസിലിൽ ഉൾപ്പെടെ ഉയർന്നിരുന്നു. ടൗൺഹാളിൽ പ്രവർത്തിച്ചിരുന്ന വെക്ടർ കൺട്രോൾ യൂണിറ്റ് ഹാൾ ഒഴിയുന്നതിനും മാർക്കറ്റിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് മാറ്റണമെന്നും അറിയിച്ച് നഗരസഭ നോട്ടീസ് നൽകിയിരുന്നു.

വെക്‌ടർ കൺട്രോൾ യൂണിറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് എൽ.ഡി.എഫ്. കൗൺസിൽ അംഗങ്ങൾ നഗരസഭാ മാർക്കറ്റ് വൃത്തിഹീനമാണെന്നും പുനഃക്രമീകരിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചത്. മാർക്കറ്റ് റോഡ് ഉൾപ്പെടെ വൃത്തിയാക്കണമെന്ന് മറ്റ് അംഗങ്ങളും പ്രതികരിച്ചതോടെ അടുത്ത വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി മാർക്കറ്റ് നവീകരിക്കുമെന്ന് നഗരസഭാധ്യക്ഷ ഷൈനി സണ്ണി പ്രതികരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!