റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വെ നടപടികളുംആരംഭിച്ചു
കാലങ്ങളായി പതിവ് നടപടികള്‍ തടസ്സപ്പെട്ടു കിടന്നതിനാൽ ജില്ലയിലെ വിവിധ പദ്ധതി പ്രദേശമായ കാഞ്ചിയാർ അയ്യപ്പൻകോവിൽ ക്യാച്ച്മെന്റ് ഏരിയകളിലെ കൈവശഭൂമി സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി തിട്ടപ്പെടുത്തുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വെ നടപടികളുംആരംഭിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 3 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കാഞ്ചിയാര്‍ വില്ലേജിലെ വെള്ളിലാംകണ്ടം ഭാഗത്തും, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ വെള്ളത്തൂവല്‍ വില്ലേജിലെ മാങ്കടവ് ഭാഗത്തും, ചെങ്കളം ഡാമിന്റെ 10 ചെയിന്‍ പ്രദേശത്തെ സര്‍വെ നടപടികള്‍ കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാല്‍ ഭാഗത്തും ആരംഭിച്ചു. സര്‍വെ നടപടികള്‍ക്കായി പ്രത്യേക സര്‍വെ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. കെ,എസ്.ഇ.ബി അധികൃതരുമായി സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തി
സർവ്വേ നടപടികൾ ആരംഭിച്ച കാഞ്ചിയാർ വെള്ളിലാംകണ്ടം പ്രദേശത്ത് കളക്ടറും സങ്കവും സന്ദർശിച്ച് റവന്യൂ, സർവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും. കട്ടപ്പന സ്പെഷ്യൽ തഹസിൽദാർ, ദേവികുളം, ഭൂരേഖ തഹസിൽദാർ, എന്നിവർ വിവിധ സ്ഥലങ്ങളിൽ സർവേയ്ക്ക് നേതൃത്വം നൽകി.