അടിമാലിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ക്കെതിരെ നടപടി
അടിമാലി: അടിമാലിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ക്കെതിരെ നടപടി.ഒരു ഹോട്ടല്‍ അടപ്പിക്കുകയും, മൂന്ന് ഹോട്ടലുകളുടെ പേരില്‍ നടപടിക്ക് പഞ്ചായത്തിലേക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തു. ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതുജന ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആഹാര സാധനങ്ങള്‍ വൃത്തി ഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുകയും പുഴു നിരഞ്ഞ അച്ചാര്‍, അടുക്കളയിലും ഫ്രിഡ്ജിലും പാറ്റകളുടെയും ചെറുപ്രാണികളുടെയും സാന്നിദ്ധ്യവും കണ്ടെത്തിയതോടെ ഗൗരീസ് വനിതാ ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്നതിന്റെ പേരില്‍ കാ സാമിയ റസ്റ്റോറന്റ്, പാല്‍ക്കോ ഹോട്ടല്‍, ഏദൻ ഗാര്‍ഡൻ റെസ്റ്റോറന്റ് എന്നീ ഹോട്ടലുകളുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ്വ ചെയ്തായി ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ ശാലിനി എസ്. നായര്‍ അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരായ താരാനാഥ്, അൻസാര്‍, നാൻസി എ, സ്വാഹിതി ബി, എല്‍സി ബേബി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.