Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ഓട്ടോ റിക്ഷാ കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

അതിഥി തൊഴിലാളികളുമായുള്ള കൂലി തർക്കത്തെ തുടർന്ന് കട്ടപ്പന സുവർണഗിരി കുന്നുംപുറത്ത് ശരത്ത് ബാബുവിനാണ് മർദ്ധനമേറ്റത്. തുടർന്ന് വഴിയിൽ അവശ്യനായി കിടന്ന ശരത്തിനെ മറ്റ് ഓട്ടോ റിക്ഷാ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്.
നെഞ്ചിലും തലയ്ക്കും കാര്യമായ പരിക്ക്പറ്റിയതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.








































































































































