ഇസ്രയേലില്‍ തൊഴിലവസരം, ഒന്നേകാല്‍ ലക്ഷം ശമ്പളം; പൊടിപൊടിച്ച് ഓൺലൈൻ വിസ കച്ചവടം, ജാഗ്രതാ നിർദേശം


കൊച്ചി: ഇസ്രയേലിൽ ഇന്ത്യയിൽ നിന്നുളള ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഓൺലൈൻ വിസ കച്ചവടം പൊടിപൊടിക്കുന്നു. ഓൺലൈൻ പരസ്യങ്ങളിലൂടെയാണ് ജോലി വാഗ്ദാനം. അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കിയാല്‍ ഇസ്രയേലില്‍ തൊഴിലവസരമുണ്ടെന്നും ചെറിയ മുതല്‍മുടക്കില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും പരസ്യത്തിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുളള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
’25-39 വരെ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ഇസ്രയേലില്‍ പുതിയ തൊഴിലവസരം, എട്ട് മണിക്കൂര്‍ ജോലി ഒന്നേകാല്‍ ലക്ഷം ശമ്പളം,ചെറിയ മുതല്‍ മുടക്കില്‍ എത്തിച്ചേരാന്‍ കഴിയു’മെന്നും പരസ്യത്തിൽ പറയുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലിലെ പലസ്തീന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ വിവിധ മേഖലകളിൽ തൊഴിലാളികളുടെ കുറവ് വന്നിരുന്നു. പലസ്തീൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതായിരുന്നു ഇതിന് കാരണം. പലസ്തീൻ തൊഴിലാളികൾക്ക് പകരമായി 1 ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രായേലി നിർമ്മാണ വ്യവസായം സർക്കാരിനോട് അനുമതി തേടിയതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം മെയിൽ കേന്ദ്ര സർക്കാർ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് കുടിയേറ്റം സാധ്യമാക്കുന്നതിനായി ഇസ്രായേലുമായി ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിൽ 34,000 പേർ നിർമ്മാണ മേഖലയിലേക്കും ബാക്കി 8,000 പേരെ നഴ്‌സിങ് മേഖലയിലേക്കുമായി റിക്രൂട്ട് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.