Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നാവ് പറയും നിങ്ങളുടെ രോഗലക്ഷണങ്ങൾ; അറിയാം



ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ പലപ്പോഴും നമ്മളോട് നാവ് കാണിക്കാൻ പറയാറുണ്ട്. അവർ എന്തിനാണ് നമ്മളോട് ഇങ്ങനെ പറയുന്നത് പലപ്പോഴും ചിന്തിക്കാറില്ലേ.. ഇതിനൊരു കാരണമുണ്ട്. നാവ് ശരീരത്തിന്റെ ‘കണ്ണാടി’ പോലെയാണ്. ഇത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഡോക്ടർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.

നാവ് പുറത്തിട്ട് വായ് തുറന്നാൽ തൊണ്ടയുടെ പിൻഭാഗം (pharynx), ടോൺസിലുകൾ, എന്നിവ കാണാനാകും. ഇതിലൂടെ തൊണ്ടവേദന, ടോൺസിലൈറ്റിസ്, അണുബാധ,വീക്കം, പഴുപ്പ്, അൾസർ തൂങ്ങിയ അണുബാധകൾ കണ്ടെത്താം. മറ്റ് രോഗലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുന്നതിന് മുൻപ് തന്നെ അവ നാവിൽ പ്രത്യക്ഷപ്പെട്ട തുടങ്ങും. നിറത്തിലും ,ഘടനയിലുമുള്ള വ്യത്യാസം,പ്രതലത്തിൽ കാണപ്പെടുന്ന വെളുത്ത നിറം എന്നിവയൊക്കെ രോഗലക്ഷണങ്ങളെ സൂചിപ്പിക്കുന്നു. ഇവ എന്തൊക്കെയാണെന്ന് നോക്കാം;

രാവിലെ എഴുന്നേൽക്കുമ്പോൾ നാവിൻ മുകളിൽ ഒരു വെളുത്തനിറം രൂപപ്പെടുന്നത് സാധാരണയാണ്. ബ്രഷ് ചെയ്യാത്തതിനാലോ ,ശരീരത്തിലെ ജലത്തിന്റെ അംശം കുറയുന്നതോ, ഓറൽ ത്രഷ് (Oral Thrush) പോലുള്ള ഫംഗസ് അണുബാധയോ ആകാം ഇതിന് കാരണം. കാൻഡിഡ എന്ന യീസ്റ്റ് അമിതമായി വളരുമ്പോഴാണ് ത്രഷ് ഉണ്ടാകുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഡയബറ്റിസ് ഉള്ളവർ, ആന്റിബയോട്ടിക് കഴിക്കുന്നവർ എന്നിവരിലാണ് ഇത് സാധാരണയായി കാണുന്നത്.

നാവ് അമിതമായി ചുവന്ന നിറത്തിലോ വീർത്തതോ ആയി കാണപ്പെടുന്നത് പോഷകാഹാരക്കുറവിന്റെ ലക്ഷണമാണ്.വിറ്റാമിൻ B12 അല്ലെങ്കിൽ ഫോളിക് ആസിഡ് കുറയുന്നതാണ് ഇതിന് കാരണം. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ B12 കുറവ് സാധാരണമാണ്. ക്ഷീണം, കൈകളിലെ തരിപ്പ് എന്നിവയും ഇതിനൊപ്പം ഉണ്ടാകാം.


പലപ്പോഴും നമുക്ക് വായിൽ അൾസർ ഉണ്ടാകാറുണ്ട്. സാധാരണയായി രണ്ട് ആഴ്ചകൾക്കുളിൽ ഇത് ഭേദമാകാറുണ്ട്. എന്നാൽ ഇത് നീണ്ട് നിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് അണുബാധയ്ക്കോ ,വായിലെ കാൻസറിനോ കാരണമാകും. ശരീരത്തിൽ അയണിന്റെ കുറവ് ഉണ്ടാവുകയാണെങ്കിലും അത് നാവിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. നാവിൽ മഞ്ഞ കളർ രൂപപ്പെടുന്നത് ശുചിത്വത്തിന്റെ കുറവ് മാത്രമല്ല. ഇത് നിർജ്ജലീകരണം, പുകവലി, ദഹന പ്രശ്നങ്ങൾ തുട​ങ്ങിയ പ്രശ്നങ്ങൾ കൊണ്ടുമാകാം.

സ്കാനുകളും, രക്തപരിശോധനകളുമൊക്കെ നമ്മൾ നടത്താറുണ്ടെങ്കിലും ഇതുപോലയുള്ള ഫിസിക്കൽ പരിശോധന എപ്പോഴും പ്രധാനമാണ്. ഇത് രോ​ഗ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!