കുമളി സ്വന്തം നാടാക്കി തെരുവുനായ്ക്കൾ; ടൗണിൽ ശല്യം രൂക്ഷം…
കുമളി തെരുവുനായ ശല്യംമൂലം കുമളി ടൗണിലൂടെ കാൽനട യാത്രപോലും ബുദ്ധിമുട്ടിലായി. വിനോദസഞ്ചാരികളും നാട്ടുകാരും മാത്രമായിരുന്നു ഇത്രകാലം ബുദ്ധിമുട്ട് സഹിച്ചത്. ശബരിമല സീസൺ ആരംഭിക്കുന്നതോടെ ഇനി തീർഥാടകർക്കും ഈ നായ്ക്കൾ ഭീഷണിയാണ് പകൽ ഒഴിഞ്ഞ സ്ഥലത്തേക്ക് പിൻവാങ്ങുന്ന നായ്ക്കുട്ടങ്ങൾ രാത്രികാലങ്ങളിൽ റോഡ് കയ്യടക്കുന്നത് പതിവു കാഴ്ചയാണ്.
പഞ്ചായത്ത് ബസ് സ്റ്റാൻഡ് തേക്കടികവല ആനവച്ചാൽ കുടുംബാരോഗ്യ കേന്ദ്രം, ഒന്നാം മൈൽ തുടങ്ങി എല്ലാ പ്രദേശങ്ങളിലും നായ്ക്കൾ കൂട്ടത്തോടെയാണ് ചുറ്റിത്തിരിയുന്നത്. ആളുകൾ ഭീതിയോടെയാണ് ഇവയെ കടന്നുപോകുന്നത് പല സ്ഥലങ്ങളിലൂടെ ചുറ്റിയിരുന്ന നായികാ ന് സ്റ്റാൻഡ് ഭാഗത്തും സെൻട്രൽ ജംക്ഷനിലുമായി ഒത്തുകൂടും. ഭാഗ്യം കൊണ്ടാണ് ആളുകൾ നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. ഇവയെ പിടികൂടുന്നതിന് അധികൃതർ പദ്ധതി തയാറാക്കിയില്ലെങ്കിൽ കുമളിയിൽ എത്തുന്ന എല്ലാവർക്കും ഇവ ഭീഷണിയായി മാറും.