Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം: പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിലാണ് പരീക്ഷാ കൺട്രോളർക്ക് മുന്നറിയിപ്പ് നൽകിയത്. എൻ ഐ സി സോഫ്റ്റ് വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ല. ഇതിലുണ്ടായ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
ഇത് മൂലം കോളേജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാകുന്നതിന് കാരണമായി. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു എന്നും വിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടു. ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ മുന്നറിയിപ്പ് നൽകി.