കോതമംഗലം താലൂക്കിലെ പാഴൂർമോളം പ്ലൈവുഡ് വ്യവസായ മലിനീകരണങ്ങൾക്ക് എതിരെ ജനകീയ പ്രതിഷേധം
നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ പാഴൂർമോളം പ്രദേശത്തു ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിൽ നിന്ന് മാലിന്യം പുറത്തേട്ടു ഒഴുക്കുകയും അതുവഴി സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം മലിനമാവുകയും ചെയ്തിൽ ജനങ്ങൾ പ്രതിഷേധിച്ചു.
നാട്ടുകാർ നിരവധി പ്രാവശ്യം അധികാരികൾക്ക് പരാതി നൽകിയെങ്കിലും അനുകൂല സമീപനം അല്ല ഉണ്ടായിട്ടില്ലന്ന് ആരോപണമുണ്ട്.
ഇതേ തുടർന്ന് പൗരസമിതി രൂപീകരിക്കുകയും സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തിരിക്കയാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒരു മാനദണ്ഡവും ഇല്ലാതെ ഈ പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നത്. പലകുറി അധികാരികളുടെ മുന്നിൽ പരാതി നൽകിയെങ്കിലും, അധികാരികൾ മൗനം പാലിക്കുന്നു.
ജനവാസ മേഖലയായ ഒന്നാം വാർഡിൽ ഇതിനോടകം തന്നെ 7 പ്ലൈവുഡ് കമ്പനികൾ ആണ് പ്രവർത്തിക്കുന്നത്, പുതിയതായി രണ്ട് കമ്പനികൾ പ്രവർത്തനത്തിന്റെ വഴിയിലാണ്.. ഇവയെല്ലാം വരുന്നതോടുകൂടി നാട് നേരിടേണ്ടി വരുന്നത് വൻ വിപത്തായി മാറുമെന്നും വേനൽക്കാലമായാൽ കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി.
അധികാരികൾ വേണ്ട നടപടികൾ എടുക്കുന്നില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. കൂടാതെ പുതുതായി നിർമ്മിക്കാൻ പോകുന്ന പ്ലൈവുഡ് കമ്പനികളുടെ നിർമ്മാണ അനുമതി പഞ്ചായത്ത് റദ്ദ് ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.